മുംബൈ: ഭീകരതെക്കതിരെ രാജ്യാന്തരസമൂഹത്തെ ഒന്നിപ്പിക്കാൻ നയതന്ത്ര ഇടപെടലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിെഞ്ഞന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നരേന്ദ്ര മോദിസർക്കാറിെൻറ മൂന്നാം വാർഷിക പരിപാടികളുടെ ഭാഗമായി നഗരത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ലഭിച്ച വേദികളിലെല്ലാം ഭീകരതെക്കതിരെ അദ്ദേഹം ശബ്ദമുയർത്തി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗുരുദാസ്പുർ, പത്താൻകോട്ട് എന്നിവിടങ്ങളിൽ നടന്നതൊഴിച്ചാൽ മറ്റൊരു ഭീകരാക്രമണവും രാജ്യത്തുണ്ടായില്ല. കശ്മീർ പ്രശ്നത്തിൽ ശാശ്വതപരിഹാരം കാണാൻ കേന്ദ്രം തീരുമാനിച്ചതായും രാജ്നാഥ് സിങ് പറഞ്ഞു.
പാകിസ്താെൻറ സഹോയത്തോടെ ചില ശക്തികൾ താഴ്വരയിൽ സംഘർഷമുണ്ടാക്കുകയാണ്. ആരുമായും തുറന്നചർച്ചക്ക് തയാറാണെന്നും ജനാധിപത്യസംവിധാനത്തിൽ എത്ര വലിയ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 1947 മുതലുള്ള പ്രശ്നമാണ്. അതിനാൽ പരിഹാരത്തിന് സമയമെടുക്കും. ഞൊടിയിടയിൽ പരിഹരിക്കാനാകില്ല -അദ്ദേഹം പറഞ്ഞു.
കർഷകരുടെ ആത്മവിശ്വാസം തകർക്കുന്ന ഒരു നടപടിയും ബി.ജെ.പി സർക്കാർ ൈകക്കൊള്ളില്ലെന്ന് മധ്യപ്രദേശിലെ കർഷകസമരവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ കർഷകരുടെ സമരം സംഘർഷമായിത്തീർന്നത് ചിലരുടെ നുഴഞ്ഞുകയറ്റം കാരണമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.