വെല്ലുവിളിച്ച്​ മോദി എട്ടാം വർഷ​ത്തിലേക്ക്​

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ​ക്കു ന​ടു​വി​ൽ രാ​ജ്യം നി​ൽ​ക്കേ, കൂ​സാ​ത്ത മ​നോ​ഭാ​വം കാ​ട്ടി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ എ​ട്ടാം വ​ർ​ഷ​ത്തി​േ​ല​ക്ക്. വെ​ല്ലു​വി​ളി​ക​ൾ നെ​ഞ്ചു​വി​രി​ച്ചു മോ​ദി നേ​രി​ടു​ക​യാ​ണെ​ന്ന ബി.​െ​ജ.​പി​യു​ടെ കൂ​റ്റ​ൻ അ​വ​കാ​ശ​വാ​ദ​വും ജ​ന​​ങ്ങ​ളെ​ത്ത​ന്നെ വെ​ല്ലു​വി​ളി​ച്ചാ​ണ്​ മോ​ദി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​െൻറ ക​ടു​ത്ത വി​മ​ർ​ശ​ന​വും ബാ​ക്കി.

ബു​ധ​നാ​ഴ്​​ച​യാ​ണ്​ മോ​ദി സ​ർ​ക്കാ​ർ ഏ​ഴു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ്​ ലോ​ക്​​ഡൗ​ണി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ജ​ന​രോ​ഷം എ​ല്ലാ​റ്റി​നും മേ​ലെ ആ​ളു​ന്നു​മു​ണ്ട്. കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ വ​ന്ന വ​ൻ വീ​ഴ്​​ച​യി​ലൂ​ടെ ഭ​ര​ണ​സ്​​തം​ഭ​നം ത​ന്നെ സം​ഭ​വി​ച്ച​തി​ലെ വ്യാ​പ​ക അ​മ​ർ​ഷം ഒ​രു വ​ശ​ത്ത്. ആ​റു മാ​സ​മാ​യി സ​മ​രം തു​ട​രു​ന്ന ക​ർ​ഷ​ക​രാ​ക​​ട്ടെ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച്​​ സ​ർ​ക്കാ​റി​െൻറ ഏ​ഴാം​വാ​ർ​ഷി​കം ക​രി​ദി​ന​മാ​യാ​ണ്​ ആ​ച​രി​ച്ച​ത്.

ജ​ന​ങ്ങ​ൾ​ക്ക്​ സാ​ന്ത്വ​ന​സ്​​പ​ർ​ശം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യം മാ​ത്രം മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ​ക്കു ന​ടു​വി​ലാ​ണ്​ വാ​ർ​ഷി​കം. ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കു​ക​യും ത​നി​മ​ക​ൾ ത​ക​ർ​ത്തെ​റി​യു​ക​യും ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന ത​ന്നെ​യും അ​ട്ടി​മ​റി​ക്കു​ക​യു​മെ​ല്ലാം വ​ഴി സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ, ആ​പ​ൽ​ഘ​ട്ട​ത്തി​ൽ പോ​ലും സ​ർ​ക്കാ​റി​ൽ നി​ന്ന്​ ആ​ശ്വാ​സം കി​ട്ടു​ന്നി​ല്ലെ​ന്ന പൊ​തു​വി​കാ​രം ശ​ക്​​തം.

കേ​ന്ദ്ര​ത്തി​െൻറ താ​ൽ​പ​ര്യ​പ്ര​കാ​രം ല​ക്ഷ​ദ്വീ​പി​നെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ആ​ധി​ക്ക​ട​ലി​ലാ​ക്കി​യ​ത്​ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​യി പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ പ​ര​മ്പ​ര​ക​ളി​ലാ​ണ്​ വാ​ർ​ഷി​ക​വേ​ള. പ്ര​ത്യേ​ക പ​ദ​വി​യും സം​സ്​​ഥാ​ന പ​ദ​വി​യും എ​ടു​ത്തു​ക​ള​ഞ്ഞ്​ ജ​മ്മു–​ക​ശ്​​മീ​ർ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കി മാ​റ്റി​യ അ​ജ​ണ്ട​യു​ടെ പു​തി​യ രൂ​പ​മാ​ണ്​ ല​ക്ഷ​ദ്വീ​പി​ലേ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യി​ലും ഊ​ന്ന​ൽ വി​ഭാ​ഗീ​യ​ത​ക്ക്.

നോ​ട്ട്​ നി​രോ​ധ​നം, ജി.​എ​സ്.​ടി മു​ത​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ വ​രെ​യു​ള്ള ഭ​ര​ണ​പ​ര​മാ​യ നീ​ക്ക​ങ്ങ​ളെ​ല്ലാം ജ​ന​​ദ്രോ​ഹ​മാ​യി ക​ലാ​ശി​ച്ച​പ്പോ​ൾ, സ​ർ​ക്കാ​റി​െൻറ നേ​ട്ട​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ഒ​ന്നു​മി​ല്ലാ​ത്ത സ്​​ഥി​തി ത​ന്നെ​യാ​ണ്​ ഏ​ഴാം വാ​ർ​ഷി​ക​ത്തി​ലും തു​ട​രു​ന്ന​ത്. ആ​ത്മ​നി​ർ​ഭ​ർ, മേ​ക്​ ഇ​ൻ ഇ​ന്ത്യ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൊ​ളി​ഞ്ഞ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യി. അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​​​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ കേ​ന്ദ്ര, സം​സ്​​ഥാ​ന ബ​ന്ധ​ങ്ങ​ളും കൂ​ടു​ത​ൽ മോ​ശ​മാ​ക്കി.

അ​യ​ൽ​പ​ക്കം അ​ട​ക്കം വി​ദേ​ശ ബ​ന്ധ​ങ്ങ​ൾ ഉ​ര​സി​നീ​ങ്ങു​ന്ന സ്​​ഥി​തി. ജനങ്ങളുടെ ജീവിത ഭാരമേറ്റി രാജ്യത്ത്​ ഇന്ധന വിലയും കുതിക്കുന്നു.

കോ​വി​ഡി​നും ലോ​ക്​​ഡൗ​ണി​നു​മി​ട​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും കാ​ർ​ഷി​ക നി​യ​മ പ​രി​ഷ്​​കാ​ര​ങ്ങ​ൾ​ക്കും എ​തി​രാ​യ സ​മ​ര​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ എ​ളു​പ്പ​മാ​യെ​ങ്കി​ലും, ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​രോ​ഷ​ത്തി​ന്​ ന​ടു​വി​ലാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ. കോ​വി​ഡി​െൻറ തു​ട​ക്ക​നാ​ളു​ക​ളി​ൽ കി​ണ്ണം കൊ​ട്ടി​യി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​ക്കും ഭ​ര​ണ​സം​വി​ധാ​ന​ത്തി​നും കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ ഉ​ണ്ടാ​യ വീ​ഴ്​​ച​യോ​ടെ, അ​നു​ഭാ​വി​ക​ളു​ടെ വി​കാ​ര​വും സ​ർ​ക്കാ​റി​നെ​തി​രാ​യി. ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്​ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തി​െൻറ ക​ന​ൽ​പാ​ത​ക​ളി​ലൂ​ടെ കൂ​സാ​തെ നെ​ഞ്ചു​വി​രി​ച്ചു ന​ട​ക്കു​ന്ന ശീ​ല​ത്തി​ന​പ്പു​റം, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മോ​ദി​സ​ർ​ക്കാ​റി​നും ബി.​ജെ.​പി​ക്കും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ആ​ശ​ങ്ക ചെ​റു​ത​ല്ല. പ​ശ്ചി​മ ബം​ഗാ​ളി​ലെ തി​രി​ച്ച​ടി അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യം പ്ര​തി​പ​ക്ഷ​ത്ത്​ ബ​ദ​ലു​ക​ളി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​വും ഇ​ടി​ച്ചു. അ​തി​നി​ട​യി​ലും ജ​ന​രോ​ഷ​ത്തെ സം​ഘ്​​പ​രി​വാ​ർ അ​ജ​ണ്ട​ക​ളി​ലൂ​ടെ മ​റി​ക​ട​ക്കാ​മെ​ന്ന ബോ​ധ​മാ​ണ്​ സ​ർ​ക്കാ​റി​നെ ഭ​രി​ക്കു​ന്ന​തെ​ന്ന്​ ക​രു​തു​ന്ന​വ​ർ ഏ​റെ.

Tags:    
News Summary - Modi enters eighth year of challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.