ഷിൻസൊ ആബെയുടെ മരണത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തി മോദി; ഇന്ത്യയിൽ നാളെ ദുഃഖാചരണം

ന്യൂഡൽഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസെ ആബെയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ. അടുത്ത സുഹൃത്ത് ഷിൻസൊ ആബെയുടെ ദാരുണാന്ത്യത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ദേഹം മികച്ച നേതാവായിരുന്നു. നല്ല ഭരണകർത്താവും. ജപ്പാനെയും ലോകത്തെയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം ജീവിതം തന്നെ ഉഴിഞ്ഞുവെച്ചുവെന്നും പ്രധാനമന്ത്രി അ​നുശോചിച്ചു.

ഇന്ത്യ ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആബെ നിസ്തുലമായ പങ്ക് വഹിച്ചു. ജപ്പാന്റെ ദുഃഖത്തിൽ ഇന്ത്യക്കാരെല്ലാവരും പങ്കുകൊള്ളുന്നു. ഈ ദുരിത സമയത്ത് ജപ്പാനി​ലെ സഹോദരീ സഹോദരൻമാർക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ഷി​ൻസൊ ആബെയുടെ നിര്യാണത്തിൽ ഇന്ത്യ നാളെ ദുഃഖം ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യക്ക് ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. ഇന്ത്യ -ജപ്പാൻ സഹകരണം ശക്തിപ്പെടുത്താൻ ഏറെ പരിശ്രമിച്ചയാണ് ആബെയെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. 

Tags:    
News Summary - Modi expresses shock and grief over Shinzo Abe's death; Mourning tomorrow in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.