മോദി സർക്കാർ അഭിവൃദ്ധിയുടെ പര്യായമാണെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: 30 ലക്ഷം ജീവനക്കാർക്ക്​ ബോണസ്​ നൽകാനുള്ള തീരുമാനത്തെ പ്രകീർത്തിച്ച്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ഉത്സവകാലത്ത്​ ഇത്​ അവരുടെ ജീവിതങ്ങളിൽ സന്തോഷം നിറക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ അഭിവൃദ്ധിയുടെ പര്യായമാണ്​. 30.67 ലക്ഷം ജീവനക്കാർക്ക്​ ദസ്​റക്ക്​ മുമ്പ്​ ബോണസ്​ നൽകാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയാണെന്ന്​ അമിത്​ ഷാ പറഞ്ഞു. ജമ്മുകശ്​മീരിലെ ജനങ്ങൾക്കായി ഇനിയും ശക്​തമായ ഇടപെടലുകൾ നടത്തും. അവിടത്തെ ആപ്പിൾ കർഷകർക്കായി വിപണി ഇടപെടൽ നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

നോൺ ഗസ്​റ്റഡ്​ തസ്തികയിലുള്ള 30 ലക്ഷം ജീവനക്കാർക്ക്​ ബോണസ്​ നൽകാനാണ്​ മന്ത്രിസഭാ തീരുമാനം. ഇതിനായി 3,737 കോടി രൂപയാണ്​ മാറ്റിവെച്ചിരിക്കുന്നതെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കർ അറിയിച്ചിരുന്നു​. വിജയദശമിക്ക്​ മുമ്പ്​ പണം ജീവനക്കാരു​ടെ അക്കൗണ്ടുകളിൽ പണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - ‘Modi govt synonymous with prosperity’: Amit Shah hails bonus announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.