ന്യൂഡൽഹി: മാധ്യമങ്ങൾ നിഷേധാത്മകത കൈയൊഴിഞ്ഞ് രാജ്യത്തിന് ദിശാബോധം നൽകുന്ന മാതൃകസംഭവങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുകൊണ്ടാണ് രാജ്യത്തെ മാധ്യമങ്ങൾ ഇത്രത്തോളം നിഷേധാത്മകമാകുന്നതെന്ന് ഏതാനും വർഷം മുമ്പ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ചോദിച്ചിരുന്നു: ‘‘ഇൗ രാജ്യത്തിെൻറ നേട്ടങ്ങളും കഴിവുകളും നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നു. വിജയത്തിെൻറ നിരവധി കഥകൾ പറയാനുണ്ട് നമുക്ക്. എന്നിട്ടും അതൊന്നും അംഗീകരിക്കാൻ തയാറാകുന്നില്ല. എന്തുകൊണ്ടാണിങ്ങെന?’’ -ഇൗ വാക്കുകൾ കലാമിേൻറതാണെന്നും തേൻറതല്ലെന്നും മോദി പറഞ്ഞു. സമൂല മാറ്റത്തിനായി എന്തുചെയ്യാൻ കഴിയുമെന്ന് സെമിനാറുകളിലും വാർത്താമുറികളിലും മാധ്യമങ്ങൾ ചർച്ചചെയ്യണം. ദൃഢനിശ്ചയത്തോടെ മറ്റുള്ളവർക്ക് പ്രചോദനമേകാൻ മാധ്യമങ്ങൾ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.