ഗസ്സയിൽ റമദാനിൽ താൻ യുദ്ധം തടഞ്ഞെന്ന് മോദി

ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ ആക്രമണവും ബോംബിങ്ങും റമദാനിൽ താൻ തടഞ്ഞുവെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാറി മാറി നടത്തിയ അവകാശവാദങ്ങളിലൂടെ ട്രോളന്മാർക്ക് ചിരിപ്പിക്കാൻ നിരവധി അവസരങ്ങൾ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവുമൊടുവിൽ ഗസ്സയിൽ യുദ്ധം തടഞ്ഞുവെന്ന അവകാശവാദവുമായി രംഗത്തു വന്നത്. റഷ്യ- ഉക്രെയ്ൻ യുദ്ധം മോദി തഞ്ഞുവെന്ന അവകാശവാദം സംബന്ധിച്ച ‘പപ്പ നേ വാർ രുക്‍വ ദിയാ’ എന്ന പേരിൽ തീർത്ത ട്രോളുകളുടെ അലയൊലി സമൂഹ മാധ്യമങ്ങളിൽ തുടരുമ്പോഴാണ് രണ്ടാമത്തെ യുദ്ധവും നിർത്തിച്ചെന്ന അവകാശവാദം.

തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ‘വോട്ട് ജിഹാദ്’ നടത്തുന്നുവെന്ന് പ്രസംഗിച്ചതിന് ശേഷമാണ് അതിന് നേർവിപരീതമായി ‘ആജ് തക്’ ചാനലിലെ നാല് മുതിർന്ന മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ മുസ്‍ലിം വോട്ടുകൾ പിടിക്കാൻ ‘ആജ് തക്’ ചാനലിലൂടെ ഗസ്സ യുദ്ധം നിർത്തിച്ചെന്ന അവകാശവാദം മോദി നടത്തിയത്.

ഗസ്സയിൽ റമദാൻ മാസമായിരുന്നുവെന്നും ആ സമയത്ത് ഞാൻ തന്റെ പ്രത്യേക ദൂതനെ ഇസ്രായേലിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു. നന്നെ ചുരുങ്ങിയത് റമദാനിലെയങ്കിലും ഗസ്സയിൽ ബോംബിംഗും മറ്റു ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ട് മനസിലാക്കിക്കൊടുക്കാനായിരുന്നു ദൂതനെ അയച്ചത്. ഇത് നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നന്നായി പരിശ്രമിച്ചു.

പിന്നീട് രണ്ടോ മൂന്നോ ദിവസമേ ആക്രമണമുണ്ടായുള്ളൂ. ഇതിനായി പ്രത്യേക ദൂതനെ അയച്ചു. എന്നാൽ മുസ്‍ലിംകളുടെ പേരിൽ തന്നെ വിമർശിക്കുകയാണ്. റമദാനിൽ ഗസ്സയിൽ മോദി ആക്രമണം തടഞ്ഞിട്ടും അതിന്റെ പേരിൽ ‘പബ്ലിസിറ്റി’ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - Modi says he stopped fighting in Gaza during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.