ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം -മോദി

ബിഷ്​കേക്​: ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിർഗി സ്​താനിലെ ബിഷ്​കേകിൽ ഷാങ്​ഹായ്​ സഹകരണ കൂട്ടായ്​മ (എസ്​.സി.ഒ) ഉച്ചകോടിയിലാണ് പാകിസ്താനെ പേരെടുത്ത് പറയാതെ മോദി യുടെ പരാമർശം.

ഭീകരവാദത്തെ സ്പോൺസർ ചെയ്യുകയും അതിനായി ഫണ്ട് നൽകുകയും ചെയ്യുന്ന രാജ്യത്തെ ഒറ്റപ്പെടുത്തണം. ഇന്ത്യ ഭീകരതയില്ലാത്ത സമൂഹമായി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

എസ്.സി.ഒ അംഗ രാജ്യങ്ങളിലെ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണം. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യാന്തര മധ്യസ്ഥതയിൽ ഇന്ത്യയുമായി ചർച്ചയാകാമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് ആഗ്രഹിക്കുന്നുവെന്നും സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബി​ഷ്​​കേ​കി​ൽ ന​ട​ക്കു​ന്ന ഷാ​ങ്​​ഹാ​യ്​ സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ (എ​സ്.​സി.​ഒ) ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ കഴിഞ്ഞ ദിവസമാണ് മോദി എത്തിയത്.


Tags:    
News Summary - Modi says nations supporting terrorism should be held accountable-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.