മോദിക്ക്​ വാക്​സിൻ ഡോസ്​, ജനങ്ങൾക്ക്​ 'വിലക്കയറ്റ' ഡോസ്​ -കോൺഗ്രസ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ്​ വാക്​സിൻ കുത്തിവെപ്പ്​​ എടുത്തപ്പോൾ ജനങ്ങൾക്ക്​ വിലക്കയറ്റ കുത്തിവെപ്പ്​ നൽകിയെന്ന്​ കോൺഗ്രസ്​. പാചകവാതക വില വർധിപ്പിച്ചതിനെതിരെയായിരുന്നു പ്രതികരണം.

പ്രധാനമന്ത്രി കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ കുത്തിവെപ്പ്​ സ്വീകരിച്ചു. അതേസമയം തന്നെ പൊതുജനങ്ങൾക്കും ​ബി.ജെ.പി സർക്കാർ കുത്തിവെപ്പ്​ നൽകി. എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിച്ചുകൊണ്ടുള്ള കുത്തിവെപ്പാണ് അതെന്നും കോൺഗ്രസ്​ വക്താവ്​ ജയ്​വീർ ​െഷർഗിൽ പറഞ്ഞു.

വർധിച്ചുവരുന്ന ജി.ഡി.പി (ഗ്യാസ്​, ഡീസൽ പെട്രോൾ വില) ഇപ്പോൾ മഹത്തായ കവർച്ച എന്ന രീതിയിൽ തരംതിരിക്കാമെന്നും ജയ്​വീർ കൂട്ടിച്ചേർത്തു.

രണ്ടുമാസത്തിനിടെ ആറാംതവണയാണ്​ രാജ്യത്ത്​ പാചകവാതക വില ഉയർത്തുന്നത്​. ഗാർഹിക സിലിണ്ടറിന്​ 25 രൂപയും വാണിജ്യ സിലിണ്ടറിന്​ 100 രൂപയുമാണ്​ തിങ്കളാഴ്ച വർധിപ്പിച്ചത്​. രണ്ടുമാസത്തിനിടെ 225 രൂപയാണ്​ പാചകവാതകത്തിന്​ വർധിപ്പിച്ചത്​. 

Tags:    
News Summary - Modi took first shot of vaccine Public gets shot of price hike Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.