ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി പരിപാടികൾക്കായ ി നടത്തിയ യാത്ര െചലവിൽ വൻ പൊരുത്തക്കേട്. 240 അനൗദ്യോഗിക വിമാനയാത്രകൾ നടത്തിയതി ന് യാത്രക്കൂലി ഇനത്തില്‍ ബി.ജെ.പിയിൽനിന്നും വ്യോമസേന ഇൗടാക്കിയത് 1.4 കോടി രൂപ മാത്ര ം. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. പ്രധാനമ ന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് പണം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്നാണ് ചട്ടം. 2018 മാര്‍ച്ചിൽ യാത്ര നിരക്ക് വാണിജ്യ ടിക്കറ്റ് വില മാനദണ്ഡമാക്കി പുതുക്കുകയും ചെയ്തു.
2019 ജനുവരി 15 നടത്തിയ ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ യാണ് ബി.ജെ.പിയിൽനിന്നും ഇൗടാക്കിയത്. ഒാരോ യാത്രയിലും ഏതുതരത്തിലുള്ള വിമാനമാണ് പ്രധാനമന്ത്രി ഉപയോഗിച്ചതെന്നും എത്ര മണിക്കൂർ യാത്ര ചെയ്തുെവന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യോമസേന വ്യക്തത നൽകിയിട്ടില്ല.
എന്നാൽ, േബായിങ് ബിസിനസ് ജെറ്റ്, എം117 ഹെലികോപ്ടർ എന്നിവ മാത്രമാണ് പ്രധാനമന്ത്രി യാത്രക്ക് ഉപയോഗിച്ചതെന്ന് വ്യോമസേന പറയുന്നു. ഇതുപ്രകാരം 2018ലെ പുതുക്കിയ നിരക്കനുസരിച്ച് ബോയിങ് ബിസിനസ് ജെറ്റിന് മണിക്കൂറിന് 14.7 ലക്ഷവും എം1-17 ഹെലികോപ്ടറിന് 4.3 ലക്ഷവുമാണ്.
2017 ഏപ്രിൽ 27ന് മോദി നടത്തിയ ചണ്ഡിഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വ്യോമസേന ഇൗടാക്കിയതായി കാണിക്കുന്നത് 845 രൂപ മാത്രമാണ്. എന്നാൽ, ചണ്ഡിഗഢ്-ഷിംല വാണിജ്യ ടിക്കറ്റിന് 2500-5000 രൂപയാണ് വിമാനക്കമ്പനികൾ ഇൗടാക്കുന്നത്. പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകൾക്ക് എന്ത് മാനദണ്ഡപ്രകാരമാണ് വ്യോമസേന നിരക്കുകള്‍ കണക്കുകൂട്ടിയതെന്നും വ്യക്തമല്ല.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായിരുന്നു യാത്രകളിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.