ചിത്രകൂട് (യു.പി): മറ്റു മതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരാൻ ആഹ്വാനം ചെയ്ത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. യു.പിയിലെ ചിത്രകൂടിൽ നടന്ന ത്രിദിന ഹിന്ദു ഏകതാ മഹാകുംഭ് സമ്മേളനത്തിനെത്തിയ പ്രതിനിധികളെ 'ഘർ വാപസി'ക്ക് വേണ്ടിയുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിച്ചു.
ഹിന്ദുമതം ഉപേക്ഷിച്ച് മറ്റു വിശ്വാസങ്ങളിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. ഹിന്ദു വിശ്വാസത്തിൽനിന്ന് അകലാൻ ഒരു ഹിന്ദു സഹോദരനെയും അനുവദിക്കരുത്. ശ്രീ ശ്രീ രവിശങ്കർ, സാധ്വി ഋതംബര തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.