കഞ്ചാവിന്​ അടിമപ്പെട്ട മകന്‍റെ ഉപദ്രവം; 17കാരനെ മാതാവ്​ കൊലപ്പെടുത്തി

വിജയവാഡ: കഞ്ചാവിന്​ അടി​െപ്പട്ട 17കാരനായ മകനെ മാതാവ്​ കൊലപ്പെടുത്തി ആ​ന്ധ്രപ്രദേശിലെ എ.ടി അഗ്രഹാരത്തിലാണ്​ സംഭവം. 17കാരനായ വല്ലെപ്​ സിദ്ധാർഥയാണ്​ മരിച്ചത്​.

കഞ്ചാവിന്​ അടിമയായ സിദ്ധാർഥ അമ്മ സുമലതയെ ഉപദ്രവിക്കുന്നത്​ പതിവായിരുന്നു. ഗുണ്ടൂർ മുനിസിപ്പൽ കോർപറേഷനിൽ കരാർ അടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്ന ശുചീകരണ​ത്തൊഴിലാളിയാണ്​ 43കാരിയായ സുമലത. ഭർത്താവിന്‍റെ മരണശേഷം എ.ടി അഗ്രഹാരത്തിൽ വാടക വീട്ടിലായിരുന്നു രണ്ടുമാസമായി അമ്മയുടെയും മകന്‍റെയും താമസം.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച സിദ്ധാർഥ കഞ്ചാവി​ന്​ അടിമപ്പെട്ടതോടെ പണത്തിനായി മാതാവിനെ ഉപദ്രവിക്കുന്നത്​ പതിവായിരുന്നു. ശനിയാഴ്ച പതിവുപോലെ അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ പറഞ്ഞു.

​വഴക്കിന്​ ശേഷം സുമലത വീട്ടിൽനിന്ന്​ ഇറങ്ങിപ്പോയി. സംശയം തോന്നിയ അയൽവാസികൾ വീട്ടിലെത്തിയപ്പോൾ സിദ്ധാർഥ തറയിൽ മരിച്ചുകിടക്കുന്നതാണ്​ കണ്ടത്​.

നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തി മൃതദേഹം സർക്കാർ ജനറൽ ആശുപത്രിയിലേക്ക്​ മാറ്റി. തെളിവുകളുടെയും മൊഴിയുടെയും അടിസ്​ഥാനത്തിൽ സുമലതക്കെതിരെ പൊലീസ്​ കൊലപാതകത്തിന്​​ കേസെടുത്തു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Mom kills 17 year old son over ganja addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.