ശ്രീനഗർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിയുടെ മാതാവ് ഗുൽഷൻ നസീറിന് വീണ്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) നോട്ടീസ്. ഈ മാസം 18ന് ഇ.ഡിയുടെ ശ്രീനഗറിലെ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് 70കാരിയായ ഗുൽഷൻ നസീറിന് സമൻസ് അയച്ചത്.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തിനെതിരെ മഹ്ബൂബയുടെ നേതൃത്വത്തിലുള്ള പി.ഡി.പി പ്രതിഷേധിക്കുമ്പോഴെല്ലാം സമൻസ് നൽകുന്നതായും ഇത് യാദൃച്ഛികമല്ലെന്നും പാർട്ടി ആരോപിച്ചു. നേരത്തെ പലതവണ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കേസിെൻറ വിശദാംശങ്ങൾ പാർട്ടി ഇ.ഡിയോട് ആവശ്യപ്പെട്ടെങ്കിലും അത് ലഭ്യമാക്കാത്തതിനാൽ ചോദ്യം ചെയ്യലിന് ഗുൽഷൻ ഹാജരായിരുന്നില്ല.
ജമ്മു-കശ്മീരിെന്റ പ്രത്യേക പദവി എടുത്തുകളഞ്ഞതിെൻറ രണ്ടാം വാർഷികത്തിൽ മഹ്ബൂബയും സംഘവും പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും സമൻസ് അയച്ചതായി പറയുന്നത്. അന്തരിച്ച ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിെന്റ ഭാര്യയാണ് ഗുൽഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.