കള്ളപ്പണം വെളുപ്പിക്കൽ: സഞ്ജയ് റാവുത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിനെ ഇ.ഡി ഇന്ന് മുംബൈയിലെ പ്രത്യേകകോടതിയിൽ ഹാജരാക്കും. റാവുത്തിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. പത്രചാൾ പുനർനിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ചാണ് ആഗസ്റ്റ് ഒന്നിന് ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയശേഷം കസ്റ്റഡിയിലെടുത്ത റാവുത്തിന്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. വസതിയിലെ പരിശോധനയിൽ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇ.ഡി എട്ടുദിവസത്തേക്ക് റാവുത്തിനെ കസ്റ്റഡിയിൽ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇ.ഡിയുടെ ആവശ്യം തള്ളിയ കോടതി നാല് ദിവസത്തേക്ക് റാവുത്തിനെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച റാവുത്തിനെ കോടതിയിൽ ഹാജരാക്കിയ ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചു.

അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡേ നാലു ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. കേസിൽ സഞ്ജയ് റാവുത്തിന്‍റെ ഭാര്യ വർഷ റാവുത്തിനും ഇ.ഡി സമൻസ് അ‍യച്ചിരുന്നു. 

Tags:    
News Summary - Money Laundering Case: Sanjay Raut To Be Produced Before Court Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.