ജയ്പൂർ: ഒരു കൊലപാതക കേസിന്‍റെ വിചാരണ നടക്കുന്നതിനിടെ തെളിവുകളുമായി കുരങ്ങൻ ഓടി പോയെന്ന വിചിത്ര വാദവുമായി കോടതിയിൽ രാജസ്ഥാൻ പൊലീസ്. കേസിൽ അന്വേഷണ സംഘം ശേഖരിച്ച എല്ലാ തെളിവുകളും കുരങ്ങൻ കൊണ്ടു പോയെന്ന് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
ജയ്പൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശശികാന്ത് ശർമ 2016ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിചാരണ നടപടികൾ വർഷങ്ങളോളം നീണ്ടു പോയി. തുടർന്ന് വിചാരണ കോടതി ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ കോടതിയിൽ അരങ്ങേറിയത്.
പൊലീസ് സ്റ്റേഷന് പുറത്ത് മരച്ചുവട്ടിൽ വെച്ച തെളിവുകൾ കുരങ്ങൻ എടുത്ത് ഓടിയെന്ന് പൊലീസ് കോടതിയെ രേഖാമൂലം അറിയിച്ചു. പ്രതികൾ കൊലപാതകത്തിനുപയോഗിച്ച കത്തിയുൾപ്പടെയുള്ള തെളിവുകൾ നഷ്ടപ്പെട്ടതായാണ് വിവരം. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രകോപിതനായ കോടതി പൊലീസിന് നോട്ടീസ് അയച്ചു. തുടർന്ന് അശ്രദ്ധ ആരോപിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.