ന്യൂഡൽഹി: കോവിഡ് ഭീതിയിൽ മനുഷ്യർ മാത്രം മാസ്ക് ധരിച്ചുനടന്നാൽ മതിയോ. കുരങ്ങനും മാസ്ക് ധരിക്കാൻ അറിയാമെന്നാണ് ഒരു വിഡിയോ കാണിച്ചുതരുന്നത്. വഴിയരികിൽ കൂട്ടം കൂടിയിരിക്കുന്ന കുരങ്ങൻമാരിൽ ഒരാൾ നിലത്തുകിടന്ന തുണിയെടുത്ത് മുഖം മറച്ചുനടക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം.
നിലത്തുകിടന്ന തുണികഷ്ണം എടുത്ത് തലയും മുഖവും മൂടി നടക്കുന്ന കുരങ്ങൻെറ വിഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവിസസ് ഓഫിസർ സുഷാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘തലയിൽ കെട്ടുന്ന സ്കാർഫ് മുഖാരണമായി ഉപയോഗിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം നിരവധിപേർ കാണുകയും പങ്കുവെക്കുകയും ചെയ്തു.
മാസ്ക് ധരിക്കാത്തവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കാൻ തുടങിയതോടെ അദ്ദേഹവും നിയമം പാലിക്കാൻ ശ്രമിക്കുന്നുവെന്നാണ് വിഡിയോ ഷെയർ ചെയ്ത ഒരാളുടെ കുറിപ്പ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പൊതുസ്ഥലങ്ങളിലും പുറത്തിറങ്ങുേമ്പാഴും സർക്കാർ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴയും ശിക്ഷ നടപടികളും സ്വീകരിക്കാൻ തുടങ്ങിയതോടെ എല്ലാവരും മാസ്ക് ജീവിതത്തിൻെറ ഭാഗമാക്കാൻ തുടങ്ങിയിരിക്കുകയാണ്.
After seeing head scarfs being used as face mask pic.twitter.com/86YkiV0UHc
— Susanta Nanda IFS (@susantananda3) July 7, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.