പാർലമെൻറ്​ സമ്മേളനം ബുധനാഴ്​ച ​ പിരിഞ്ഞേക്കും

ന്യൂഡൽഹി: പാർലമെ​ൻറി​െൻറ വർഷകാല സമ്മേളനം ബുധനാഴ്​ച പിരിഞ്ഞേക്കും. ഒക്​ടോബർ ഒന്നുവ​െര നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം എം.പിമാർക്കിടയിൽ കോവിഡ്​വ്യാപനം വർധിച്ചതിനാൽ നേര​േത്ത പിരിയാൻ പാർട്ടികൾക്കിടയിൽ ധാരണയുണ്ടായിരുന്നു.

എട്ട്​ എം.പിമാരെ രാജ്യസഭയിൽ സസ്​പെൻഡ്​​ ചെയ്​ത നടപടി, പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്​കരണത്തിലേക്കാണ്​ എത്തിയത്​. എന്നാൽ, അത്​ കാര്യമാക്കാതെ തിരക്കിട്ട്​ സുപ്രധാന ബില്ലുകൾ കൂട്ടത്തോടെ പാസാക്കുന്നതായിരുന്നു രണ്ടു സഭകളിലും ചൊവ്വാഴ്​ചത്തെ കാഴ്​ച.

ബുധനാഴ്​ച രാജ്യസഭ അഞ്ചു ബില്ലുകൾ പാസാക്കി അനിശ്ചിത കാലത്തേക്ക്​ പിരിയുമെന്നാണ്​ സൂചന. പ്രധാന ബില്ലുകളെല്ലാം ചൊവ്വാ​ഴ്​ചത​െന്ന പാസാക്കി രാജ്യസഭയിലേക്ക്​ അയച്ച ലോക്​സഭ ശൂന്യവേളക്ക്​ കൂടുതൽ സമയം അനുവദിച്ചശേഷം രണ്ടു മണിക്കൂർ നേരത്തെ പിരി​ഞ്ഞേക്കും.

Tags:    
News Summary - Monsoon Session; Parliament, adjourn Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.