ന്യൂഡൽഹി: ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിന് രാഷ്ട്രപതി ഭവനിൽ ഗംഭീര വരവേൽപ്. ഭാര്യ കിം ജുങ് സൂകും അദ്ദേഹത്തിെൻറ കൂടെയുണ്ടായിരുന്നു. ഇരുവരെയും രാജ്യം ആചാരപരമായി വരവേറ്റു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്നി സവിത കോവിന്ദ് എന്നിവരുമായി മൂൺ കൂടിക്കാഴ്ച നടത്തി.
ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂൺ ജെ ഇന്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. അവിടെ ഇന്ത്യ-സൗത്ത് കൊറിയ സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനത്തെ ഇരുവരും അഭിസംബോധന ചെയ്യും.
വൈകുന്നേരം രാഷ്ട്രപതി ഭവനിൽ മൂണിനും അദ്ദേഹത്തെ അനുഗമിച്ച ഉദ്യോഗസ്ഥർക്കും രാംനാഥ് കോവിന്ദ് ഒൗദ്യോഗിക വിരുന്നൊരുക്കും. തുടർന്ന് അദ്ദേഹം ഡൽഹിയിൽ നിന്ന് തിരിക്കും.
ഞായറാഴ്ചയായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് രാജ്യത്തെത്തിയത്. കഴിഞ്ഞ വർഷം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിെൻറ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.