മൊറാദാബാദ്: നിർധനരെ സഹായിക്കാനായി 600 കോടിയുടെ സ്വത്തുക്കൾ ഉത്തർപ്രദേശ് സർക്കാറിന് കൈമാറി ഡോക്ടർ. മൊറാദാബാദിൽനിന്നുള്ള അരവിന്ദ് ഗോയലാണ് തന്‍റെ സമ്പാദ്യത്തിന്‍റെയും സ്വത്തിന്‍റെയും വലിയൊരു ഭാഗം സർക്കാറിന് കൈമാറിയത്.
50 വർഷമായി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയാണ് ഗോയൽ. 25 വർഷം മുമ്പ് തീരുമാനിച്ച പ്രകാരമാണ് സ്വത്തുക്കൾ സർക്കാറിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങൾ ദത്തെടുത്ത് ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണവും ചികിത്സയും ലഭ്യമാക്കിയിരുന്നു.
കൂടാതെ, സംസ്ഥാനത്തെ നിർധനർക്ക് സൗജന്യ വിദ്യാഭ്യാസത്തിനും മികച്ച ചികിത്സക്കും സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. ഗോയലിന്‍റെ പ്രവർത്തനങ്ങളെ രാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള രാഷ്ട്രപതിമാർ അഭിനന്ദിച്ചിരുന്നു. ഭാര്യ രേണു ഗോയലിനെ കൂടാതെ മൂന്നു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.