സുഡാനിൽ സൈനിക വിമാനം തകർന്ന്​ 18 മരണം

ഖാർറ്റോം: സുഡാനിൽ സൈനിക വിമാനം തകർന്ന്​ വീണ്​ മുഴുവൻ യാത്രികരും മരിച്ചു.11 യാത്രികരും ഏഴ്​ ജീവനക്കാരുമാണ്​ വ ിമാനത്തിലുണ്ടായിരുന്നത്​. പശ്​ചിമ ദർഫർ മേഖലയിലാണ്​ അപകടമുണ്ടായതെന്ന്​ സൈന്യം അറിയിച്ചു.

എൽ-ജനേയിനിയയിൽ നിന്ന്​ പറന്നുയർന്ന്​ മിനിറ്റുകൾക്കകമാണ്​ ആ​േൻറാവ്​ 12 വിഭാഗത്തിൽപെടുന്ന വിമാനം തകർന്ന്​ വീണത്​. യാത്രക്കാരിൽ മൂന്ന്​ പേർ ജഡ്​ജിമാരാണ്​. നാല്​ കുട്ടികളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.

വേൾഡ്​ ഫുഡ്​ പ്രോഗ്രാമി​ലെ ജീവനക്കാരനും അദ്ദേഹത്തി​​െൻറ ഭാര്യയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന്​ യു.എൻ വ്യക്​തമാക്കി. അപകടത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി സുഡാൻ അറിയിച്ചു.

Tags:    
News Summary - More than a dozen killed in Sudan military plane crash-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.