മുംബൈ: ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട സൈനിക രഹസ്യം ചോർത്തിയതിന് റിപ്പബ്ലിക് ടി.വി എഡിറ്റർഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തിെൻറ നേതൃത്വത്തിൽ ബുധനാഴ്ച കാന്തിവലി പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തത്.
സൈനിക വിവരം ചോർത്തിയതിന് ഒൗദ്യോഗിക രഹസ്യ നിയമത്തിലെ അഞ്ചാം വകുപ്പ് ചുമത്തി അർണബിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അർണബിെൻറ പാക് ബന്ധം അറിയേണ്ടതുണ്ടെന്നും പരാതി നൽകിയ ശേഷം സച്ചിൻ സാവന്ത് പറഞ്ഞു.
ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ മേധാവി പാർഥദാസ് ഗുപ്തയുമായുള്ള വാട്സ്ആപ് ചാറ്റിലാണ് ബാലാേകാട്ട് സൈനിക ആക്രമണത്തെക്കുറിച്ച് മൂന്നു നാൾ മുെമ്പ അർണബ് വെളിപ്പെടുത്തിയത്. ടി.ആർ.പി തട്ടിപ്പ് കേസിൽ ഗുപ്തക്കെതിരെ കോടതിയിൽ തെളിവായി നൽകിയ ചാറ്റ് ചോർന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.