ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. കർണാടക ബെൽഗാം ജില്ലയിലെ കെ.കെ കൊപ്പ സ്വദേശിയാണ്.
സെപ്റ്റംബർ 11നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹി എയിംസിലെ ട്രോമ കെയർ സെൻററിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. കേന്ദ്രമന്ത്രിസഭയിലെ ഒരംഗം ഇതാദ്യമായാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്.
ബി.ജെ.പി അംഗമായാണ് അംഗഡി രാഷ്ട്രീയ പ്രവർത്തനം ആരഭിക്കുന്നത്. 1996ൽ ബെൽഗാവി ജില്ലാ പ്രസിഡൻറായി. 1999 വരെ സ്ഥാനം വഹിച്ചു. തുടർന്ന് 2001ൽ വീണ്ടും ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബെൽഗാം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജയിച്ചു. തുടർന്ന് 2009,2014,2019 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും എം.പിയായി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.