ന്യൂഡൽഹി: കോവിഡ് കൈകാര്യം ചെയ്തതിലുൾപെടെ വൻ പരാജയമായ ബി.ജെ.പി സർക്കാറിനെതിരെ രാജ്യത്ത് ശക്തിയാർജിക്കുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിന് പിന്തുണയുമായി കുറെ വിഭാഗങ്ങൾ നിൽക്കുേമ്പാൾ എതിർത്ത് മറുപക്ഷം. ഡൽഹിയിൽ തിരക്കിട്ട് കൂടിയും മാധ്യമങ്ങളെ കണ്ടും ഒന്നിച്ച് ഫോട്ടോക്ക് പോസ് ചെയ്തും തുടക്കം കുറിച്ച ഐക്യ പ്രതിപക്ഷ ചർച്ചകൾക്ക് ജനപിന്തുണ അറിയാൻ നടത്തിയ സർവേയിലാണ് മിശ്ര പ്രതികരണം.
ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, മധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ഝാർഖണ്ഡ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലായി 1,500 മണ്ഡലങ്ങളിലെ 11,000 പേരിൽ നടത്തിയ സർവേയിൽ മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ കൂടുതൽ പേർ ഐക്യ പ്രതിപക്ഷത്തെ പിന്താങ്ങിയപ്പോൾ മറ്റിടങ്ങളിൽ ഏറിയും കുറഞ്ഞും നിലപാട് മാറ്റില്ലെന്ന പക്ഷക്കാരാണ്. ഉത്തർ പ്രദേശിലും ബിഹാറിലും വലിയ വ്യത്യാസമില്ലെങ്കിൽ ഡൽഹിയിൽ ഭൂരിപക്ഷവും ഐക്യ പ്രതിപക്ഷത്തെ പിന്തുണക്കാത്തവരാണ്.
സമുദായങ്ങൾ പരിഗണിച്ചാൽ, പട്ടിക ജാതി/വർഗങ്ങൾ കാര്യമായി അനുകൂലിക്കുന്നു. എന്നാൽ, ഒ.ബി.സി വിഭാഗങ്ങളിൽ കൂടുതൽ പേർ എതിർക്കുന്നവരാണ്. ന്യൂനപക്ഷങ്ങളിൽ ബലാബലവും. പൊതുവിഭാഗങ്ങളിലും എതിർപ്പാണ് കൂടുതൽ. ഉയർന്ന ജാതിക്കാരിലേറെയും ബി.ജെ.പി അനുഭാവം നിലനിർത്തുന്നവരായതിനാൽ എതിർപ്പ് സ്വാഭാവികമാണെങ്കിൽ പട്ടിക ജാതി/വർഗങ്ങളും ഒ.ബി.സി വിഭാഗങ്ങളും തമ്മിലെ അന്തരം ശ്രദ്ധേയമാണ്. നിലവിലെ േവാട്ടിങ് രീതി തുടർന്നാൽ ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിലും അനായാസ ജയം പിടിക്കുമെന്ന് സാരം. അതിനെ മറികടക്കാൻ 'ഐക്യ പ്രതിപക്ഷം' എന്നത് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകേണ്ടിവരും. അഭിപ്രായ സർവേ രംഗത്തെ സജീവ സാന്നിധ്യമായ 'പ്രശ്നം' ആണ് ഇത്രയുംപേരിൽനിന്ന് അഭിപ്രായം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.