പട്ടിണി: യു.പിയിൽ അമ്മയും രണ്ട്​ കുട്ടികളും മരിച്ചു

ലക്​നൗ: യു.പിയിൽ ഒരാഴ്​ച്ചക്കിടെ അമ്മയും രണ്ട്​ കുട്ടികളും പട്ടിണി മരണം മൂലം മരിച്ചുവെന്ന്​ വാർത്തകൾ. കുശിനഗറി​ലാണ്​ സംഭവമുണ്ടായത്​. ഡയറിയയാണ്​ മരണത്തിന്​ കാരണമെന്നാണ്​ ഒൗദ്യോഗിക ഭാഷ്യം. അതേ സമയം, പട്ടിണിയും പോഷകാഹാര കുറവും മൂലമാണ്​ മരണമുണ്ടായതെന്നാണ്​ ഗ്രാമീണർ അറിയിക്കുന്നത്​.

30 വയസുകാരിയായ സംഗീതയും മകൻ സൂരജുമാണ്​ സെപ്​തംബർ ഏഴിന്​ മരണപ്പെട്ടത്​. സംഗീതയുടെ ഭർത്താവ്​ വീരേന്ദ്ര കൂലിപ്പണിക്കാരനാണ്​. സംഭവം നടന്ന ദിവസം സംഗീതക്കും മകനും അസുഖം വന്നതിനെ തുടർന്ന്​ വീരേന്ദ്ര ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്​ധ ചികിൽസക്കായി ജില്ലാ ആശുപത്രിയിലേക്ക്​ കൊണ്ടു പോകും വഴിയാണ്​ മരണപ്പെട്ടത്​.

സംഗീതയുടെ അഞ്ചാമത്തെ കുട്ടിയായ ഗീത സംഭവം നടന്ന്​ അഞ്ച്​ ദിവസത്തിന്​ ശേഷം മരണത്തിന്​ കീഴടങ്ങുകയായിരുന്നു. കുടുംബത്തിന്​ റേഷൻ കാർഡ്​ ഉണ്ടായിരുന്നുവെങ്കിലും സംഭവത്തിന്​ ശേഷം നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ ഭക്ഷ്യധാന്യങ്ങളൊന്നും ഇല്ലെന്ന്​ വ്യക്​തമായി. പോഷകാഹാരം എല്ലാവർക്കും ലഭ്യമാക്കുന്നതിനായി യു.പി സർക്കാർ കാമ്പയിനുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ സംസ്ഥാനത്ത്​ പട്ടിണി മരണം റിപ്പോർട്ട്​ ചെയ്യുന്നത്​.

Tags:    
News Summary - Mother, 2 Children Die Allegedly Of Hunger As UP Marks "Nutrition Month"-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.