മന്ത്രിമാരെ പുറത്താക്കാൻ ആവശ്യപ്പെട്ടുള്ള കത്തിനെകുറിച്ച്​ അറിയില്ലെന്ന്​ മധ്യപ്രദേശ്​ ഗവർണർ

ലഖ്​നോ: ആറ്​ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട്​ മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥ്​ കത്ത്​ നൽകിയതായി അറിയില്ലെന്ന്​ ഗവർണർ ലാൽജി ടാണ്ടൻ. താൻ ലഖ്​നോവിലാണുള്ളതെന്നും ഭോപാലിലെ രാജ്​ഭവനിൽ കത്ത്​ ലഭിച്ചത്​ തനിക്കെങ്ങിനെ അറിയുമെന്നും അദ്ദേഹം വാർത്താ ഏജൻസി പ്രതിനിധിയോട്​ പ്രതികരിച്ചു.

പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന ആറ്​ മന്ത്രിമാരെ ഉടനെ മന്ത്രിസഭയിൽ നിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രി കമൽനാഥ്​ ഗവർണർക്ക്​ കത്ത്​ നൽകിയിരുന്നു. എന്നാൽ, ഈ കത്തിൽ രാജ്​ഭവൻ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.

മാർച്ച്​ 12 വരെ താൻ ലഖ്​നോവിലാണുള്ളതെന്നും ഭോപാലിൽ എത്തിയ ശേഷമേ കത്ത്​ സംബന്ധിച്ച്​ നിലപാടെടുക്കാനാകൂ​െവന്നും​ ഗവർണർ പറഞ്ഞു.

Tags:    
News Summary - MP Guv Lalji Tandon denies receiving any letter from Kamal Nath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.