'ജനങ്ങളുടെ അവസ്ഥ നേരിട്ടനുഭവിച്ചറിയണം'; റോഡ് പണി പൂർത്തിയാക്കുന്നത് വരെ ചെരുപ്പിടില്ലെന്ന് മന്ത്രി

ഗ്വാളിയോർ: സ്വന്തം മണ്ഡലത്തിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുന്നതുവരെ നഗ്‌നപാദനായി നടക്കുമെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശ് ഊർജ മന്ത്രി പ്രധുമൻ സിങ് തോമർ. ഗ്വാളിയോറിലെ കുഴികൾ നിറഞ്ഞ റോഡുകളിൽ പരിശോധന നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

തകർന്ന റോഡുകൾ കാരണം ദിവസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് മന്ത്രിക്ക് നിരന്തരം പരാതി ലഭിച്ചിരുന്നു. "കാൽനടയാത്രക്കാർ അനുഭവിക്കുന്ന വേദന എന്താണെന്ന് എനിക്കും അറിയണം. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നത് വരെ ജനങ്ങളുടെ ബുദ്ധിമുട്ട് അനുഭവിച്ചറിയാൻ ഞാൻ തീരുമാനിച്ചു"- മന്ത്രി പറഞ്ഞു. തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് ഉദ്യോഗസ്ഥർ നേരത്തെ ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുമുണ്ടായില്ലെന്ന് ജനങ്ങൾ ആരോപിച്ചു.

ചെരിപ്പിടാതെ റോഡിലൂടെ നടന്ന മന്ത്രി കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുകയും റോഡുകളിലെ കുഴികളടക്കാൻ നടപടിയെടുക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. ജോലികൾ താൻ ദിവസവും നിരീക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും റോഡുകൾ നന്നാക്കാൻ നടപടിയെടുക്കാത്തതോ ആയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - MP minister walks barefoot on pothole-ridden roads to ‘feel pain of pedestrians’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.