ആദിവാസി പെൺകുട്ടികൾക്കെതിരെ പട്ടാപ്പകൽ ബലാൽസംഗ ശ്രമം; നാലുപേ​ർക്കെതിരെ എൻ.എസ്.എ ചുമത്തി

മധ്യപ്രദേശിൽ ഭഗോരിയ ഉത്സവത്തിനിടെ രണ്ട് ആദിവാസി പെൺകുട്ടികൾ പട്ടാപ്പകൽ പീഡിപ്പിക്കപ്പെട്ട സംഭവം നടന്നത് മാർച്ച് 11നായിരുന്നു. കേസിൽ 15​പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരിൽ നാലുപേർക്കെതിരെയാണ് ദേശസുരക്ഷ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭഗോരിയ ഉത്സവത്തിനിടെ പകൽ കുറ്റവാളികൾ രണ്ട് ആദിവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയായിരുന്നു. കുറ്റകൃത്യം പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തു. വൈറലായ ദൃശ്യങ്ങൾക്കെതിരെ വൻ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് നടപടി കൈക്കൊള്ളുകയായിരുന്നു. 15 പ്രതികളെയും തിരിച്ചറിഞ്ഞ് ധാർ, അലിരാജ്പൂർ ജില്ലകളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഇരകൾ പരാതി നൽകാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഔപചാരികമായ പരാതി രജിസ്റ്റർ ചെയ്യാൻ ഇരകളോട് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. "വേഗത്തിലുള്ള കുറ്റവിചാരണക്ക് അവർ സഹായിക്കുമെന്നതിനാൽ ഞങ്ങൾ അവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. പക്ഷേ ഇതുവരെ, ഞങ്ങൾക്ക് അവരെ കണ്ടെത്താൻ കഴിഞ്ഞില്ല" -പൊലീസ് പറഞ്ഞു. നരേന്ദ്ര ദാവർ, വിശാൽ കിയാദിയ, ദിലീപ് വാസ്‌കെൽ, മുന്ന ഭീൽ എന്നിവർക്കെതിരെയാണ് എൻ.എസ്‌.എ ചുമത്തിയത്.

'സ്ത്രീസുരക്ഷയിൽ ആശങ്ക ഉയർത്തുന്ന ഇത്തരം പ്രവർത്തികൾ വച്ചുപൊറുപ്പിക്കില്ല. നാലുപേരെയും ഉജ്ജയിൻ ജയിലിലേക്ക് അയച്ചിരിക്കുകയാണ്' -അലിരാജ്പൂർ എസ്.പി മനോജ് സിംഗ് പറഞ്ഞു.

ജില്ലാ ഭരണകൂട ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെ സോൻവ മേഖലയിലെ വാൽപൂർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. അലിരാജ്പൂരിലെ തിരക്കേറിയ റോഡിൽ രണ്ട് സ്ത്രീകളും വാഹനത്തിന് സമീപം നിൽക്കുന്നതും പകൽ വെളിച്ചത്തിൽ ഒരു കൂട്ടം പുരുഷന്മാർ അവരെ പീഢിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആളുകൾ സംഭവം ഫോണിൽ പകർത്തുന്നത് കാണാം. എന്നാൽ ആരും അവരെ രക്ഷിക്കാൻ എത്തിയില്ല. സംഭവം സമൂഹമാധ്യമങ്ങളിൽ വിവാദം അഴിച്ചുവിട്ടതിനെ തുടർന്നാണ് പൊലീസ് നടപടി. 

Tags:    
News Summary - MP molestation case: 4 among 15 men who groped tribal women during festival slapped with NSA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.