ഭോപാൽ: മധ്യപ്രദേശിൽ ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ദേവാസ് ജില്ലയിലാണ് സംഭവം.
യുവതിയുടെ കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മൂന്നുപേരും ഒരാഴ്ചക്കിടെ മൂന്നുപേരും മരിച്ചു. ഇതിന്‍റെ മാനസിക വിഷമത്തിലായിരുന്നു യുവതി. ബുധനാഴ്ച യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ദേവാസ് എസ്.പി ശിവ് ദയാൽ പറഞ്ഞു.
യുവതിയുടെ ഭർത്താവ് സ്വപ്നീഷ് ഗാർഗ്, ഭർതൃസഹോദരൻ സഞ്ജയ്, ഭർതൃമാതാവ് ചന്ദ്രലേഖ എന്നിവർ ഇന്ദോറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 14ന് ചന്ദ്രലഖയും ഏപ്രിൽ 17ന് സഞ്ജയ്യും മരിച്ചു. ഏപ്രിൽ 19ന് യുവതിയുടെ ഭർത്താവ് സ്വപ്നീഷും മരിച്ചു.
യുവതിയുടെ ഭർതൃപിതാവ് ബാൽകിഷൻ കോവിഡ് ബാധിച്ച് ഇന്ദോറിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. സഞ്ജയ്യുടെ മകനായ 12വയസുകാരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.