റിലയൻസ് ജിയോ 5ജി സേവനങ്ങൾ അടുത്ത വർഷം മുതൽ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം രാജ്യത്ത് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെയാവും സേവനങ്ങൾ തുടങ്ങുക എന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിൽ അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ അറിയിപ്പ്.

ഇന്ത്യയില്‍ 5ജി വിപ്ലവത്തിന്‍റെ മുന്നില്‍ ജിയോ ഉണ്ടാവും. അതിനായി നയപരമായ നടപടികള്‍ വേണം. സേവനത്തിന് വേണ്ട സാങ്കേതിക വിദ്യയും ഉപകരണ സാമഗ്രികളും പ്രാദേശികമായി നിര്‍മിക്കും. ആത്മ നിര്‍ഭര്‍ ഭാരതിനായുള്ള രാജ്യത്തിന്‍റെ ശ്രമങ്ങള്‍ക്ക് 5ജി നെറ്റ് വര്‍ക്ക് സഹായകമാവുമെന്നും അംബാനി പറഞ്ഞു.

'2021ന്‍റെ രണ്ടാം പകുതിയില്‍ അതുണ്ടാവും. തദ്ദേശീയമായി വികസിപ്പിച്ച ശൃംഖലയും ഹാര്‍ഡ് വെയറും സാങ്കേതിവിദ്യയുമായിരിക്കും അതിന് ഉപയോഗിക്കുക. എല്ലാവര്‍ക്കും അത് ഉൾക്കൊള്ളാവുന്നതിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണം. നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.



Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.