ബി.ജെ.പി വിട്ട്​ 24 എം.എൽ.എമാർ തൃണമൂലിലെത്തും -മുകുൾ റോയ്​

​െകാൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയിലെ കൂടുതൽ എം.എൽ.എമാർ തൃണമൂൽ കോൺഗ്രസിലെത്തുമെന്ന്​ മുതിർന്ന നേതാവ്​ മുകുൾ റോയ്​. 24ഓളം ബി.ജെ.പി എം.എൽ.എമാർ തൃണമൂലിൽ ചേരാൻ സന്നദ്ധത അറിയിച്ചതായാണ്​ തൃണമൂൽ നേതാവിന്‍റെ ​വാദം.

ബി.ജെ.പി വിട്ട്​ കാളിയാഗഞ്ച്​ എം.എൽ.എ സൗമൻ റോയ്​ തൃണമൂലിൽ തിരിച്ചെത്തിയതിന്​ പിന്നാലെയാണ്​ മുകുൾ റോയ്​യുടെ പ്രസ്​താവന. ഇത്​ ബി.ജെ.പിക്കുള്ളിൽ പൊട്ടിത്തെറിക്ക്​ കാരണമായതായാണ്​ വിവരം.

'മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ 24 എം.എൽ.എമാർ സന്നദ്ധത അറിയിച്ചു. കൂടുതൽ പേർ തൃണമൂലിലെത്തും. പാർട്ടിയിൽ ചേരാനെത്തുന്നവരുടെ വലിയ നിര കാണാനാകും' -മുകുൾ റോയ്​ പറഞ്ഞു.

ബി.ജെ.പി എം.എൽ.എമായ മുകുൾ റോയ്​യും മകൻ സുഭ്രാൻശുവും ജൂണിൽ തൃണമൂലിലേക്ക്​ തിരികെയെത്തുകയായിരുന്നു. 2017ലാണ്​ മുകുൾ റോയ്​ തൃണമൂൽ വിട്ട്​ ബി.ജെ.പിലെത്തിയത്​. നിയമസഭ തെരഞ്ഞെടുപ്പിന്​ മുമ്പുതന്നെ മുകുൾ റോയ്​ മമതക്കൊപ്പം തിരിച്ചെത്തുമെന്ന്​ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷമായിരുന്നു മുകുൾ റോയ്​യുടെ മടക്കം.

അടുത്തിടെ നാല്​​ ബി.ജെ.പി എം.എൽ.എമാരാണ്​ തൃണമൂലിലെത്തിയത്​. മുകുൾ റോയ്​യെയും സൗമൻ റോയ്​യെയും കൂടാതെ ബിസ്വജിത്​ ദാസ്​, തൻമോയ്​ ഘോഷ്​ എന്നിവരാണ്​ തൃണമൂലിൽ എത്തിയവർ. മുകുൾ റോയ്​യോട്​ അടുപ്പമുള്ളവരാണ്​ തൃണമൂലിൽ തിരിച്ചെത്തിയവരെല്ലാവരും.

എം.എൽ.എമാരുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടലുണ്ടെങ്കിലും മുകുൾ റോയ്​ വൈരുദ്ധ്യങ്ങൾ പ്രസ്​താവിക്കുന്നതിൽ കുപ്രസിദ്ധനാണെന്നായിരുന്നു ബി.ജെ.പി നേതാവ്​ രിതേഷ്​ തിവാരിയുടെ പ്രതികരണം. 'മുകുൾ റോയ്​ രാവിലെ എന്താണോ പറയുന്നത്​, അതിന്‍റെ നേർവിപരീതമായിരിക്കും വൈകിട്ട്​ പറയുക. മുകുൾ റോയ്​ ബി.ജെ.പിയിലേക്ക്​ കൂറുമാറി. ശേഷം കൃഷ്​ണനഗറിൽ തെരഞ്ഞെടുപ്പ്​ നടന്നാൽ ബി.ജെ.പി ജയിക്കുമെന്ന്​ പറഞ്ഞു. അതിനാൽ അദ്ദേഹം പറയുന്നത്​ കാര്യമായെടുക്കാറില്ല' -തിവാരി പറഞ്ഞു. 

Tags:    
News Summary - Mukul Roy claims 24 BJP MLAs from West Bengal join TMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.