മുല്ലപ്പെരിയാർ: ഇരു സംസ്ഥാനങ്ങളുടേയും താൽപര്യം സംരക്ഷിക്കുമെന്ന്​ സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളുടേയും താൽപര്യം സംരക്ഷിക്കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയന്​ അയച്ച കത്തിലാണ്​ സ്റ്റാലിന്‍റെ പരാമർശം. മുല്ലപ്പെരിയാറിൽ നിന്നും പരമാവധി വെള്ളം തമിഴ്നാട് കൊണ്ട് പോകുന്നുണ്ട്​. മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് സൂക്ഷമനിരീക്ഷണം നടത്തിവരികയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു. മഴക്കെടുതിയിൽ കേരളത്തിന് എല്ലാ സഹായവും സ്റ്റാലിന്‍ കത്തില്‍ വാഗ്ദാനം ചെയ്തു.

ഒക്ടോബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് സ്റ്റാലിന്‍റെ കത്ത്. പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടു പോകണം, ഏതെങ്കിലും കാരണത്താല്‍ ഷട്ടറുകൾ തുറക്കുന്നുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ കേരളത്തെ അറിയിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ ഉണ്ടായിരുന്നത്.

ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. ഡാം തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കം കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മന്ത്രി പറഞ്ഞു. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. -മന്ത്രി അറിയിച്ചു

Tags:    
News Summary - Mullaperiyar: Stalin says he will protect the interests of both the states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.