ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്നു; ഏഴോളം പേർ കുടുങ്ങി കിടക്കുന്നു

റാഞ്ചി: ഗുജറാത്തിന് പിന്നാലെ ജാർഖണ്ഡിലും കെട്ടിടം തകർന്നു. ദേഗാർ നഗരത്തിലാണ് ബഹുനില കെട്ടിടം തകർന്നു വീണത്. ഏഴോളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് വിശാൽ സാഗർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയെത്തി രണ്ട് കുട്ടികളെ രക്ഷിച്ചു. നാട്ടുകാർ മൂന്ന് പേരെയും രക്ഷിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ഫയർഫോഴ്സും സംഭവസ്ഥലത്തുണ്ട്. കെട്ടിടം തകരാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഗോദ എം.പി നിഷികാന്ത് ദുബെയും ദേഗാർ പൊലീസ് സൂപ്രണ്ടും ഡെപ്യൂട്ടി കമീഷണറും സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്നുനില കെട്ടിടമാണ് തകർന്ന് വീണത് ദുബെ പറഞ്ഞു. ബാബം ജായിൽ രാവിലെ ആറ് മണിക്കായിരുന്നു അപകടം.

സംഭവമുണ്ടായ ഉടൻ അമിത് ഷാ പ്രത്യേക സംഘത്തെ അയച്ചു. രാവിലെ മുതൽ താനും സീനിയർ ബി.ജെ.പി നേതാക്കളും ഇവിടെയുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ ​പ്രവേശിപ്പിക്കാൻ എയിംസിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Multi-storey building collapses in Jharkhand's Deoghar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.