മുംബൈ: ഭീഷണിെപ്പടുത്തി പണം തട്ടൽ കേസിൽ മുൻ അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ സചിൻ വാസെയുടെ പൊലീസ് കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടി.
ബിൽഡറും ഹോട്ടലുടമയുമായ ബിമൽ അഗർവാൾ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മുംബൈ മുൻ പൊലീസ് കമീഷണർ പരംബീർ സിങ്ങിനുവേണ്ടിയാണ് സചിൻ വാസെ ഹോട്ടലുടമകൾ, കോൺട്രാക്ടർമാർ എന്നിവരിൽനിന്ന് പണം വാങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ. സമാനമായ മറ്റു നാല് കേസുകളിൽ കൂടി പ്രതിയായ പരംബീർ ഒളിവിലാണ്. മുകേഷ് അംബാനിയുടെ വീടിനുമുന്നിൽ സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തുകയും വാഹന ഉടമ കൊല്ലപ്പെടുകയും ചെയ്ത കേസിൽ സചിൻ വാസെ അറസ്റ്റിലായതോടെ കമീഷണർ പദവിയിൽനിന്ന് പരംബീറിനെ മാറ്റുകയായിരുന്നു.
തുടർന്ന്, അന്നത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ കോഴ ആരോപിച്ച പരംബീർ പിന്നീട് ഒളിവിൽ പോയി. നഗരത്തിലെ ഹോട്ടലുടമകളിൽനിന്ന് പ്രതിമാസം 100 കോടി പിരിച്ചു നൽകാൻ ദേശ്മുഖ് സചിൻ വാസെക്ക് നിർദേശം നൽകിയെന്നാണ് ആരോപണം. സി.ബി.െഎ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.