മുംബൈ: മകളുടെ വിവാഹം ആഘോഷമാക്കാൻ യുവാവ് സ്വീകരിച്ച എളുപ്പവഴി കലാശിച്ചത് ഇയാളുടെയും ബന്ധുവിെൻറയും അറസ്റ്റിൽ. സ്വന്തം തൊഴിലുടമയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരെൻറ മക്കളെ തട്ടിക്കൊണ്ടുപോയി ഒരു കോടി മോചന ദ്രവ്യം തരപ്പെടുത്താനുള്ള സ്വന്തം ഡ്രൈവറുടെ തന്ത്രമാണ് എട്ടുനിലയിൽ പൊട്ടിയത്. രണ്ടു മക്കളെയുമായി തൊഴിലുടമയുടെ കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി വഴിമാറ്റിപ്പിടിക്കുകയായിരുന്നു. മുംബൈയിലെ ജൂഹു പി.വി.ആർ ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം.
കാറിൽ വെച്ച് കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ ശേഷം ഒരു കുട്ടിയെ സ്കൂൾ ബസിലും മറ്റൊരാളെ തട്ടിയെടുത്ത കാറിലും നിർത്തുകയായിരുന്നു. ഡ്രൈവർ ആക്രമിക്കപ്പെട്ടുവെന്ന് വരുത്താൻ ഇയാൾക്കെതിരെയും ആക്രമണ നാടകം നടന്നു.
കുട്ടികളെ നഷ്ടമായതറിഞ്ഞ് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. അതിനിടെ, കുട്ടികളെ വിട്ടുനൽകാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട് ഫോൺ സന്ദേശവും പിതാവിന് ലഭിച്ചിരുന്നു. പരാതി ലഭിച്ച പൊലീസ് ജുഹുവിലെത്തി കാർ ഡ്രൈവറെ നീണ്ട 18 മണിക്കൂർ ചോദ്യംചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഡൽഹിയിലുള്ള ബന്ധുവിനെയും ഇയാൾ തട്ടിപ്പിെൻറ ഗൂഢാലോചനക്കായി വിളിച്ചുവരുത്തിയിരുന്നു. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.