ബിറ്റ്‌കോയിനുകള്‍ നല്‍കി ഡാര്‍ക് വെബ്ബില്‍നിന്നും മയക്കുമരുന്ന് വാങ്ങിയ യുവാവ് പിടിയില്‍

മുംബൈ: ബിറ്റ്‌കോയിനുകള്‍ നല്‍കി ഡാര്‍ക് വെബ്ബില്‍നിന്നും മയക്കുമരുന്നുകള്‍ വാങ്ങിയ യുവാവ് പിടിയില്‍. മുംബൈ സ്വദേശിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ആണ് അറസ്റ്റ് ചെയ്തത്.

സുഹൃത്തുക്കള്‍ക്കിടയില്‍ 'ക്രിപ്‌റ്റോകിങ്' എന്നറിയപ്പെടുന്ന മകരന്ദ് പി. അദിവീര്‍കര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇയാള്‍ എല്‍.എസ്.ഡി എന്ന മയക്കുമരുന്ന് ഡാര്‍ക്ക് വെബ്ബില്‍നിന്നും വാങ്ങിയത്.

നവംബര്‍ 20ന് മലാഡിലെ ഖരോടി ഗ്രാമത്തിലെ മയക്കുമരുന്ന് വില്‍പനക്കാരനില്‍നിന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ എല്‍.എസ്.ഡി പിടിച്ചെടുത്തിരുന്നു. ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് യൂറോപ്പില്‍നിന്നാണ് ഇവ വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ആളുകള്‍ക്ക് പണംവാങ്ങി മകരന്ദ് അദിവീര്‍കര്‍ ബിറ്റ്‌കോയിനുകള്‍ നല്‍കിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    
News Summary - Mumbai Man Who Gave Bitcoins For Drugs On Dark Web Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.