മുംബൈ: കരുതൽ നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര നവനിർമ്മാൺസേന തലവൻ രാജ് താക്കറെക്ക് നോട്ടീസ് നൽകി മുംബൈ പൊലീസ്. ഐ.പി.സി സെക്ഷൻ 149 പ്രകാരമാണ് നോട്ടീസ്. ബുധനാഴ്ച മുതൽ ഉച്ചഭാഷിണികൾ മാറ്റിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന താക്കറെയുടെ ഭീഷണിയിലാണ് നടപടി.
കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് സെക്ഷൻ 144 പ്രകാരം നോട്ടീസ് നൽകുന്നത്. നോട്ടീസ് ലഭിച്ച വ്യക്തിയോട് നേരിട്ട് ഹാജരാകാൻ പൊലീസിന് ആവശ്യപ്പെടാം. ഉച്ചഭാഷിണികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിലൂടെ മൂന്ന് പേജ് പ്രസ്താവന രാജ്താക്കറെ പങ്കുവെച്ചിരുന്നു.
നാളെ പള്ളികളിൽ നിന്നും ഉച്ചഭാഷിണിയിലൂടെ വാങ്ക് വിളി ഉയർന്നാൽ ഉടൻ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിലൂടെ വായിക്കണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെടുകയാണ്. ഉച്ചഭാഷിണി മൂലമുണ്ടാകുന്ന പ്രശ്നം അവരും മനസിലാക്കട്ടെയെന്നും രാജ് താക്കറെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം, ക്രമസമാധാനപാലനം ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിരവധി എം.എൻ.എസ് നേതാക്കൾക്കും സെക്ഷൻ 144 പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.