മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി വാഹനം നിർത്തിയ സംഭവത്തിൽ ഇതുവരെ ഭീകര സംഘടനകളുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്ന് മുംബൈ പൊലീസ്. സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തും മുകേഷ് അംബാനിയോട് ബിറ്റ് കോയിൻ ആവശ്യപ്പെട്ടും 'ജയ്ശുൽ ഹിന്ദ്' എന്ന സംഘടനയുടെ േപരിൽ ഞായറാഴ്ച ടെലിഗ്രാം ആപിൽ കുറിപ്പ് പ്രചരിച്ചിരുന്നു. എന്നാൽ, പൊലീസ് ഇതുതള്ളി.
അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി വാഹനം നിർത്തിയിട്ട സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച വീണ്ടും 'ജയ്ശുൽ ഹിന്ദി'െൻറ പേരിൽ കുറിപ്പ് പ്രചരിച്ചു. തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലാണ് ഉത്തരവാദിത്തം ഏറ്റെടുത്ത കുറിപ്പ് പ്രചരിച്ചതെന്ന് പുതിയ കുറിപ്പിൽ പറയുന്നത്.
തങ്ങൾക്ക് ഇന്ത്യൻ വ്യവസായികളുമായി യുദ്ധമില്ലെന്നും പറയുന്നു. മുംബൈ ക്രൈം ബ്രാഞ്ചും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്), ദേശീയ അന്വേഷണ ഏജൻസിയും (എൻ.െഎ.എ) 20 ജലാറ്റിൻ സ്റ്റിക്കുകളുമായി സ്കോർപിയോ നിർത്തിയിട്ട സംഭവം അന്വേഷിക്കുന്നു. ഇതുവരെ അന്വേഷണത്തിന് തുമ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.