ബീഫ് കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകൾ തല്ലിക്കൊന്നു

മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് ഒരു സംഘം ഗോരക്ഷാ ഗുണ്ടകൾ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശിയായ 32കാരനായ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ക്രൂര സംഭവം. അഫാനും സഹായി നാസിർ ശൈഖും കാറിൽ മാംസവുമായി വരികയായിരുന്നു. ഇതിനിടെ ഒരു സംഘം വാഹനം തടഞ്ഞ് ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സക്കിടെ അഫാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്ഥലത്തെത്തുമ്പോൾ ഇരുവരും മർദനമേറ്റ് കാറിനകത്ത് കിടക്കുകയായിരുന്നെന്നും കാർ തകർക്കപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവർ ബീഫ് കടത്തുകയായിരുന്നോ ഇല്ലയോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഇതുവരെ പത്തു പേർ അറസ്റ്റിലായിട്ടുണ്ട്. നാസർ ശൈഖിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Tags:    
News Summary - Muslim Man Accused Of Smuggling Beef Killed By Mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.