ലഖ്നോ: 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത. ആൾക്കൂട്ടം വളഞ്ഞിട്ട് മർദിക്കുന്നതിന്‍റെയും മകൾ പിതാവിനെ തല്ലരുതെന്ന് കരഞ്ഞുപറയുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.
ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് യുവതികളെ മുസ്‍ലിങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി ബജ്രംഗ്ദള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ ബജ്രംഗ്ദള്‍ യോഗം വിളിച്ചുചേർക്കുകയും ചെയ്തു. യോഗം അവസാനിച്ച ഉടനെയാണ് അക്രമം നടന്നത്.
പൊലീസെത്തിയാണ് യുവാവിനെയും മകളെയും അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. പൊലീസ് കൊണ്ടുപോകുന്നതിനിടെയും അക്രമികൾ മർദിക്കുന്നത് വിഡിയോയിൽ കാണാം.
സംഭവത്തിൽ പത്തു പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. കാണ്‍പൂരിലെ 45കാരനായ ഇ-റിക്ഷ ഡ്രൈവര്‍ക്കാണ് മര്‍ദനേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ഷ ഓടിക്കുന്നതിനിടെ ഒരു സംഘം വന്ന് അസഭ്യം പറയുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് ഇയാള്‍ പൊലീസില്‍ പറഞ്ഞത്.
അക്രമം നടന്ന പ്രദേശത്തെ മുസ്‍ലിം കുടുംബത്തിന്‍റെ ബന്ധുവാണ് ഇയാൾ. ഈ കുടുംബവും അയല്‍ക്കാരായ ഹിന്ദു കുടുംബവും തമ്മിൽ കേസ് നടന്നുവരികയാണ്. ഈ സംഭവത്തിൽ ബജ്രംഗ്ദൾ ഇടപെട്ടിരുന്നു.
തുടർന്ന് മുസ്‍ലിം കുടുംബത്തിനെതിരെ ബജ്രംഗ്ദൾ ലവ് ജിഹാദ് ആരോപണം ഉന്നയിക്കുകയും നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിവരുന്നതായി പ്രചരിപ്പിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണ്‍പൂര്‍ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.