ഭുവനേശ്വർ: ‘ജയ് ശ്രീരാം’ വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലിം യുവാക്കൾക്കുനേരെ വീണ്ട ും ആൾക്കൂട്ട ആക്രമണം. റാഞ്ചിയിൽ ചർച്ച് കോംപ്ലക്സിന് സമീപം മഹാത്മാ ഗാന്ധി മാർഗിൽ വെള്ളിയാഴ്ചയാണ് സംഭവം. അമീർ വസീം, അൽതാഫ് അലി, അലി അഹ്മദ് എന്നിവരാണ് ആക്രമിക് കപ്പെട്ടത്. ക്രൂരമായി മർദനമേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. അമീർ വസീം ദോറണ്ഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുർത്തയും ൈപജാമയും ധരിച്ച മൂവരും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുേമ്പാൾ ഒരുസംഘം പ്രകോപനമൊന്നുമില്ലാതെ തടയുകയായിരുന്നുവെന്ന് വസീം പറഞ്ഞു. തുടർന്ന് ആൾക്കൂട്ടം ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മർദിച്ചു. ആൾക്കൂട്ടം വർധിച്ചപ്പോൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ബിർസാമുണ്ഡ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരാണ് തങ്ങളെ രക്ഷിച്ചതെന്നും വസീം വിശദീകരിച്ചു.
അതിനിടെ, സംഭവമറിഞ്ഞ് സ്ഥലെത്തത്തിയ സമുദായ നേതാക്കളടങ്ങുന്ന സംഘം യുവാക്കളെ മർദിച്ച അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.ജി മാർഗിൽ ഗതാഗതം സ്തംഭിപ്പിച്ചു. പിന്നീട് പൊലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സീനിയർ പൊലീസ് സൂപ്രണ്ട് അനിഷ് ഗുപ്ത അറിയിച്ചു. അതിനിടെ, ആക്രമണത്തിൽ പ്രതിഷേധിച്ച് റാഞ്ചിയിൽ മുസ്ലിംകൾ ‘ആക്രോഷ്’ റാലി സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.