ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചു; ഹിമാചലിൽ മുസ്ലിം വ്യാപാരിയുടെ കട നശിപ്പിച്ച് ഹിന്ദുത്വ പ്രവർത്തകർ

ന്യൂഡൽഹി: മൃഗത്തെ ബലി അർപ്പിക്കുന്ന ചിത്രം വാട്സ് ആപ്പിൽ പങ്കുവെച്ചതിന് വസ്ത്ര വ്യാപാരിയുടെ കട അടിച്ചുതകർത്ത് ഹിന്ദുത്വ പ്രവർത്തകർ. ഹിമാചൽ പ്രദേശിലെ നഹാനിലാണ് സംഭവം.

പൊലീസ് നോക്കി നിൽക്കെ സംഘടിച്ചെത്തിയ തീവ്ര ഹിന്ദുത്വർ മുസ്ലിം വ്യാപാരിയായ ജാവേദിന്‍റെ വസ്ത്രശാല ബലംപ്രയോഗിച്ച് തുറക്കുകയും വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചെറിയുകയും ചെയ്യുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരം കഴിഞ്ഞാണ് പൊലീസ് ആക്രമികളെ തടയുന്നത്.

പിന്നാലെ ആൾക്കൂട്ടം ജില്ല കലക്ടറുടെ ഓഫിസിനു മുന്നിൽ തടിച്ചുകൂടി. എല്ലാവരെയും വെടിവെച്ച് കൊല്ലണമെന്ന് ആക്രോശിച്ച ഹിന്ദുത്വ പ്രവർത്തകർ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവത്തിൽ നഹാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ സഹാരൻപുർ സ്വദേശിയാണ് ജാവേദ്. പശുവിനെ അറുത്തെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇദ്ദേഹത്തിന്‍റെ കട അടിച്ചുപൊളിച്ചത്. ജാവേദിനെ ഹിമാചലിൽ പ്രവേശിപ്പിക്കില്ലെന്ന് അക്രമികൾ പറഞ്ഞു. മുസ്ലിം വ്യാപാരികൾക്ക് വാടകക്ക് നൽകിയ കട മുറികൾ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നും ഇവർ ഉടമക്ക് അന്ത്യശാസനം നൽകി.

Tags:    
News Summary - Muslim shop attacked as owner shares animal sacrifice photo on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.