ലഖ്നോ: ‘മുഖ്യമന്ത്രി സർ, ഞാൻ ഒരു തീവ്രവാദിയല്ല, സ്കൂൾ വിദ്യാർഥിയാണ്’- യു.പിയിലെ ഡൽഹി പബ്ലിക് സ്കൂളിൽ അധ്യാപികമാരും പ്രിൻസിപ്പലും തീവ്രവാദിയെന്ന് വിളിച്ച് നിരന്തരം അധിക്ഷേപിച്ചതിനെതുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിയുടേതാണീ വാക്കുകൾ. മരണത്തിനും ജീവിതത്തിനുമിടക്കുള്ള നൂൽപാലത്തിനിടയിൽ ഒരിക്കൽ ബോധം വന്നപ്പോൾ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അഭ്യർഥനയുടെ സ്വരത്തിലാണിത് അവൻ ഇത് പറഞ്ഞത്.
സ്വരൂപ് നഗറിൽ താമസിക്കുന്ന പതിനൊന്നാംക്ലാസ് വിദ്യാർഥിയാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുന്നത്. ഇൗ മാസം 23നായിരുന്നു സംഭവം. സ്കൂളിലെ അധ്യാപികമാരിൽ നിന്നും പ്രിൻസിപ്പലിൽ നിന്നും ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് കുറിപ്പ് എഴുതിവെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നെ ഇൗ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ച ഇൗ നാല് അധ്യാപകർക്കും പ്രിൻസിപ്പലിനുമെതിരെ തക്കതായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കുട്ടി കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പഠിച്ച് എ.പി.ജെ. അബ്ദുൽ കലാമിനെപോലെ വലിയൊരു ശാസ്ത്രജ്ഞൻ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, അധ്യാപകർക്ക് തന്നെ സംശയമായിരുന്നെന്നും തെൻറ ബാഗുകൾ എന്നും പരിശോധിക്കുമായിരുെന്നന്നും അവൻ കത്തിൽ പറയുന്നു. എപ്പോഴും ക്ലാസിലെ ഏറ്റവും പിറകിലെ നിരയിൽ ആയിരുന്നു ഇരുത്തിയിരുന്നത്. സംശയം ചോദിക്കുേമ്പാഴെല്ലാം ക്ലാസിൽ നിന്ന് പുറത്താക്കുമായിരുന്നു. ടീച്ചർമാരുടെ ഇൗ രീതി കാരണം മറ്റു കുട്ടികളെല്ലാം തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും വിദ്യാർഥി പറയുന്നു.
ഹാപുരിൽ നിന്നുള്ള വസ്തു, നിർമാണ സാമഗ്രി വിൽപനക്കാരനാണ് കുട്ടിയുടെ പിതാവ്. രണ്ടുമാസം മുമ്പാണ് ഇൗ സ്കൂളിൽ ചേർന്നത്. അന്നുമുതൽ തന്നോട് മിണ്ടരുതെന്ന് ടീച്ചർമാർ മറ്റു കുട്ടികൾക്ക് നിർദേശം നൽകിയിരുെന്നന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കേെസടുത്ത പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കുട്ടിക്കെതിരെ മോശമായസമീപനം ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.