യു.പിയിൽ മുസ്ലിം യുവാവിന് മർദനം; സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ കേസെടുത്ത് പൊലീസ്

ലഖ്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ മുസ്ലിം യുവാവിന് നേരെ മർദനം. വടികളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘം യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

റിസ്വാൻ എന്ന യുവാവിനാണ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിസ്വാനെ സംഘം തടഞ്ഞുനിർത്തി അസഭ്യം പറയുകയും പിന്നാലെ മർദിക്കുകയുമായിരുന്നു. അതേസമയം സംഭവം നടന്ന സമയമോ ദിവസമോ വ്യക്തമല്ലെന്നുമാണ് റിപ്പോർട്ട്. മാർച്ച് 30നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിന്നുയർന്നുവന്ന വിമർശനങ്ങൾക്കൊടുവിലാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്.  

Tags:    
News Summary - Muslim youth attacked by group in UP; Police filed case after criticism from social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.