അഗർത്തല: മെച്ചപ്പെട്ട തൊഴിൽ- സാമ്പത്തിക സാഹചര്യങ്ങൾ അന്വേഷിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നവർ നുഴഞ്ഞുകയറ്റക്കാരാണെന്ന് ത്രിപുര ഗവർണർ തഥാഗത റോയ്. അസം പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് തഥാഗത റോയ് ഇൗ പരാമർശം നടത്തിയത്.
‘ഒരു രാജ്യത്തു നിന്ന് മതത്തിെൻറ പേരിലോ, വംശീയപരമായോ, രാഷ്ട്രീയപരമായോ അനുഭവിക്കുന്ന പീഡനത്തിൽ നിന്ന് രക്ഷനേടാൻ രാജ്യം വിടുന്നവർ മാത്രമാണ് അഭയാർഥികൾ. മെച്ചപ്പെട്ട തൊഴിൽ- സാമ്പത്തിക സാഹചര്യങ്ങൾ അന്വേഷിച്ച് മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നവർ അഭയാർഥികളല്ലെന്നും തഥാഗത റോയ് ട്വീറ്റ് ചെയ്തു.
അസം പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്താക്കെപ്പട്ടവരെ കുറിച്ചോർത്ത് കരയുന്നവർ അഭയാർഥികൾക്കായുള്ള യു.എൻ ഹൈ കമ്മീഷണർ ‘അഭയാർഥി’ എന്ന വാക്കിന് നൽകിയ അർഥം വായിക്കണമെന്ന് ഉപദേശിക്കുന്നുവെന്നും ഗവർണറുടെ ട്വീറ്റിലുണ്ട്.
ഒരു രാജ്യത്തു നിന്ന് മെറ്റാരു രാജ്യത്തേക്ക് പോകുന്ന എല്ലാ പ്രായമായ ആളുകളും അഭയാർഥികളല്ല. ഇന്ത്യ ഇപ്പോഴും ഒൗദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും യു.എൻ ഹൈകമ്മീഷെൻറ നിർവചന പ്രകാരം, ചില കാരണങ്ങൾ കൊണ്ട് ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നും കുടിയേറുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ് വിഭാഗങ്ങൾ അഭയാർഥികളാണ്. എന്നാൽ, ഇന്ത്യയിലേക്ക് കടന്ന മുസ്ലിംകൾ അഭയാർഥികളല്ല. അവർ അവരുെട രാജ്യത്ത് പീഡനങ്ങൾക്കിരയാകുന്നില്ലെന്നും റോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.