മുസഫർ നഗർ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന് തിരികൊളുത്തിയ ബി.ജെ.പി എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കാൻ നീക്കവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ്. മുസഫർ നഗറിലെ നഗ്ല മന്ദേർ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ മൂന്ന് ബി.ജെ.പി എം.എൽ.എമാർക്കെതിരായ കേസാണ് പിൻവലിക്കുന്നത്്
സംഗീത് സോം, സുരേഷ് റാന, കപിൽ ദേവ് എന്നീ എം.എൽ.എമാർക്കെതിരെയാണ് കേസ് ചുമത്തപ്പെട്ടിട്ടുള്ളത്. 2013 സെപ്റ്റംബറിലാണ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതിന് തുടർന്ന് ജാട്ട് സമുദായം മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. തുടർന്ന് നടന്ന കലാപങ്ങളിൽ 65ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുക്കയും 40,000പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
മഹാപഞ്ചായത്തിനിടക്ക് അക്രമത്തിന് പ്രേരിപ്പിക്കും വിധം പ്രസംഗിച്ചതിനായിരുന്നു ബി.ജെ.പി എം.എൽ.എമാർക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് എടുത്തത്. നേരത്തേ ബി.ജെ.പി എം.പി സഞ്ജീവ് ബൽയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രി യോഗിയെ കണ്ട് കലാപത്തിൽ ഹിന്ദുക്കളുമായി ബന്ധപ്പെട്ടുള്ളുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.
Latest News:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.