ബംഗളൂരു: മൈസൂരു പീഡനകേസിലെ പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. പ്രതികെള ചോദ്യം ചെയ്തതിൽനിന്നാണ് നിർണായക വിവരം ലഭിച്ചത്. ചാമുണ്ഡി ഹിൽസ് മേഖലയിലെത്തുന്ന ജോടികളെ ഭീഷണിപ്പെടുത്തിയ ശേഷം യുവതികളെ പീഡിപ്പിക്കുകയും പണവും മറ്റും കവരുകയും ചെയ്യുന്നത് പ്രതികൾ പതിവാക്കിയിരുന്നതായാണ് മൊഴി. ഭയം കൊണ്ട് ഇരകൾ കേസ് നൽകാതിരുന്നതാണ് പ്രതികൾക്ക് കുറ്റകൃത്യത്തിന് പ്രേരണയായത്.
അഞ്ചു പ്രതികളെയും മൈസൂരുവിലെ അജ്ഞാത കേന്ദ്രത്തിൽ ദേവരാജ എ.സി.പി ശശിധറിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായി കർണാടക പൊലീസ് തമിഴ്നാട്ടിൽ അന്വേഷണം ഉൗർജിതമാക്കി. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. പെൺകുട്ടിയെ രക്ഷിതാക്കൾ കഴിഞ്ഞദിവസം ഹെലികോപ്ടറിൽ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൂട്ടുകാരനൊപ്പം ചാമുണ്ഡി കുന്നിെൻറ താഴ്വാരത്തെത്തിയ മൈസൂരു സർവകലാശാല വിദ്യാർഥിനിയായ 22 കാരിയെ പ്രതികൾ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. കേസിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ ഭൂപതി (28), മുരുകേശൻ (22), അരവിന്ദ് (21), ജോസഫ് (28), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ബണ്ഡിപ്പാളയ എ.പി.എം.സി യാർഡിൽ തൊഴിലാളികളായ സംഘം ജോലിക്കുശേഷം മദ്യം വാങ്ങി പ്രണയജോടികളെ ലക്ഷ്യമിട്ട് വൈകുന്നേരങ്ങളിൽ പതിവായി ചാമുണ്ഡി കുന്നിലെത്തും. നാലോ അഞ്ചോ ജോടികളെ ഇത്തരത്തിൽ സംഘം ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിച്ചതായും മൊബൈൽ ഫോൺ അടക്കം കവർച്ച നടത്തിയതായും മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.