മൈസൂരു: മൈസൂരിലെ ദസറ ആഘോഷങ്ങളുടെ മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ദസറയിൽ 'എയർഷോ' ഉൾപ്പെടുത്താൻ അനുമതി തേടിയാണ് അദ്ദേഹം പ്രതിരോധമന്ത്രിയെ കണ്ടത്.
തിങ്കളാഴ്ച സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി മൈസൂരു ദസറ പരമാവധി പ്രൗഢിയോടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ 'എയർഷോ' യുടെ സാധ്യതയും ആരാഞ്ഞിരുന്നു.
2017 ലും 2019 ലും ദസറ ഫെസ്റ്റിവലിന് പ്രത്യേക പദവി നൽകിയിരുന്നു. മൈസൂരിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ച എയർഷോ ശ്രദ്ധേയമായിരുന്നു.
ഈ വർഷം ഒക്ടോബർ 15 മുതൽ 24 വരെയാണ് മൈസൂർ ദസറ ആഘോഷിക്കുന്നത്. 'നാദ ഹബ്ബ' (സംസ്ഥാന ഉത്സവം) ആയി ആഘോഷിക്കപ്പെടുന്ന ദസറ എല്ലാ വർഷവും കൊട്ടാര നഗരമായ മൈസൂരുവിന്റെ മാത്രം സ്വന്തമാണ്. കർണാടകയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും രാജകീയ പ്രൗഢിയും മഹത്വവും അനുസ്മരിപ്പിക്കുന്ന ചടങ്ങ് 10 ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.