നജീബ് െഎ.എസിലാണെന്ന വാർത്തകൾ പിൻവലിക്കണം –കോടതി

ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിന് പിന്നാലെ ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു)യിൽനിന്ന്​ ദുരൂഹസാഹചര്യത്തിൽ കാണാതായ വിദ്യാർഥി നജീബ് അഹ്​മദ് െഎ.എസിൽ ചേർന്നെന്ന വാർത്തകൾ പിൻവലിക്കാൻ മാധ്യമങ്ങൾക്ക് ഡൽഹി ൈഹകോടതിയുടെ നിർദേശം. നജീബി​​​െൻറ മാതാവ് ഫാത്തിമ നഫീസ് ഡൽഹി ൈഹകോടതിയിൽ ഫയൽചെയ്ത മാനനഷ്​ടക്കേസിലാണ് ഉത്തരവ്.

ചാനലുകളും പത്രങ്ങളും ഇതുസംബന്ധിച്ച് മുഴുവൻ വാർത്തകളും ലിങ്കുകളും പിൻവലിക്കണം. മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

നജീബ് െഎ.എസ് വിഡിയോ നിരന്തരം കാണുമായിരുന്നെന്നും സംഘടനയിൽ ചേർന്നിരിക്കാമെന്നുമുള്ള വാർത്തകളായിരുന്നു മാധ്യമങ്ങളിൽ വന്നത്. ഇൗമാസം 29ന് കേസ് വീണ്ടും പരിഗണിക്കും.

2016 ഒക്ടോബർ 15നാണ് ഉത്തർപ്രദേശ് ബദായുൻ സ്വദേശിയായ നജീബിെന കാമ്പസിൽനിന്ന്​ കാണാതാവുന്നത്. തിരോധാനം സംബന്ധിച്ച കേസ് അവസാനിപ്പിക്കാൻ സി.ബി.െഎക്ക് ൈഹകോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

Tags:    
News Summary - najeeb isis allegation-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.