ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കാണാതായി 100 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമത്തെിയില്ല. 2008 മുതല്‍ 2011വരെ അലിഗഡ് സര്‍വകലാശാലയില്‍ നജീബിന്‍െറ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. മറ്റ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം പറഞ്ഞു.
നജീബിന്‍െറ മോചനത്തിന് 20 ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച കുടുംബത്തെ ഫോണില്‍ വിളിച്ച യു.പി സ്വദേശി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളില്‍നിന്ന് പൊലീസിന് കാര്യമായ വിവരം ലഭിച്ചിട്ടില്ല. നജീബിന്‍െറ മാതാവ് ഫാത്വിമ നഫീസ് ഫോണ്‍ വിളി വന്നെന്ന വാര്‍ത്ത നിഷേധിച്ചിട്ടുമുണ്ട്.
അതേസമയം, നജീബിനെ മര്‍ദിച്ച എ.ബി.വി.പിക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല. പൊലീസ് നടപടിക്കെതിരെ മാതാവ് ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇതേതുടര്‍ന്ന് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും മര്‍ദിച്ചവരെ നുണപരിശോധനക്ക് വിധേയമാക്കുന്നതടക്കം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, കോടതി വിധി വന്ന് ഒരുമാസം കഴിഞ്ഞശേഷമാണ് പൊലീസ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് നുണപരിശോധനക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.