ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യു സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ ഉമ്മ ഫാത്തിമ നഫീസ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ടു. നജീബിനെ കണ്ടത്തെുന്നതില്‍ സാധ്യമായതെന്തും ചെയ്യുമെന്ന് കെജ്രിവാള്‍ ഉറപ്പുനല്‍കി.
ജെ.എന്‍.യു സര്‍വകലാശാല അധികൃതരിലും ഡല്‍ഹി പൊലീസിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നേരത്തേ വ്യക്തമാക്കിയ ഫാത്തിമ തിങ്കളാഴ്ച ഫ്ളാഗ് സ്റ്റാഫ് റോഡിലെ ഒൗദ്യോഗിക വസതിയില്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പമത്തെിയാണ് കെജ്രിവാളിനെ കണ്ടത്.
താന്‍ കുടുംബത്തോടൊപ്പമുണ്ടെന്നും നജീബിനെ കണ്ടത്തെുന്നതില്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പക്കലുള്ള മുഴുവന്‍ വിഭവങ്ങളും മകനെ കണ്ടത്തൊന്‍ വിനിയോഗിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
എ.ബി.വി.പി വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ എം.എസ്സി ബയോടെക്നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥി നജീബിനെ ഒക്ടോബര്‍ 12നാണ് കാണാതായത്.
സമ്മര്‍ദത്തിനൊടുവില്‍ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരോപണവിധേയരായ എ.ബി.വി.പി പ്രവര്‍ത്തകരെ ചോദ്യംചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.