ചെന്നൈ: തമിഴ്നാട്ടിലെ നക്കീരൻ ദ്വൈവാരിക എഡിറ്റർ നക്കീരൻ ഗോപാലൻ അറസ്റ്റിൽ. ചെന്നൈയിലെ വിമാനത്താവളത്തിൽ വെച്ചാണ് ഗോപാലനെ അറസ്റ്റു ചെയ്തത്. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ് അറസ്റ്റ്.
ബി.എസ്.സി മാത്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലുപേരെ മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ച കുറ്റത്തിനാണ് സ്വകാര്യ ആര്‍ട്സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ പൊലീസ് അറസറ്റിലായിരുന്നു. ഇൗ കേസിൽ ഗവർണർക്കെതിരെയും ആരോപണം ഉയർന്നിരുന്നു. പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട ബന്‍വാരിലാല്‍ പുരോഹിത് വീണ്ടും വിവാദത്തിലായിരുന്നു. ഇൗ വിഷയങ്ങളിൽ നക്കീരൻ വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ബൻവാരിലാൽ പുരോഹിത് പരാതി നൽകുകയായിരുന്നു.
2012 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ നക്കീരൻ വാരികയിൽ ലേഖനം പ്രസിദ്ധീകരിച്ചതും വൻ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.